September 30, 2020

Breaking News

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 18,552 പേ​ർ​ക്ക് കോ​വി​ഡ്; ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,552 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5,08,953 ആ​യി. ഇ​തി​ൽ 1,97,387 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,95,881 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 384 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 15,685 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥ​ന​ങ്ങ​ളു​ടെ വി​വ​രം ചു​വ​ടെ:-

മ​ഹാ​രാ​ഷ്ട്ര:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,52,765. മ​ര​ണം 7,106. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 65,844പേ​ർ.

ഡ​ൽ​ഹി:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 77,240. മ​ര​ണം 2,492. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 27,657 പേ​ർ.

ത​മി​ഴ്നാ​ട്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 74,622. മ​ര​ണം 957. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 32,308 പേ​ർ.

ഗു​ജ​റാ​ത്ത്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 30,095. മ​ര​ണം 1,771. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 6,294പേ​ർ.

ഉ​ത്ത​ർ പ്ര​ദേ​ശ്:- കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 20,943. മ​ര​ണം 630. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 6,730 പേ​ർ.

About The Author

Related posts