July 07, 2020

Breaking News

ആ​ർ​ക്കും കേ​റി​വ​രാ​വു​ന്ന ഇ​ട​മാ​ണോ എ​ൽ​ഡി​എ​ഫ്?, ഞ​ങ്ങ​ൾ​ക്ക് അ​വ​രെ വേ​ണ്ട: കാ​നം

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ക്കും വ​ന്നു​കേ​റാ​വു​ന്ന ഇ​ട​മാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്നും ആ​രും ക​രു​തേ​ണ്ടെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​ക്കും കേ​റി​വ​രാ​വു​ന്ന ഒ​രു ഇ​ട​മാ​ണ് എ​ൽ​ഡി​എ​ഫ് തോ​ന്നു​ന്നു​ണ്ടോ?. അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും തോ​ന്നി​യാ​ൽ അ​വ​ർ​ക്കു തെ​റ്റി. ഞ​ങ്ങ​ൾ​ക്ക് അ​വ​രെ വേ​ണ്ട. അ​ങ്ങ​നെ​യൊ​രു കാ​ര്യ​മേ എ​ൽ​ഡി​എ​ഫി​ന്‍റെ ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ല. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് എ​ൽ​ഡി​എ​ഫി​ൽ സ്ഥാ​നം കി​ട്ടാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല. അ​വ​ർ​ക്കി​ട​യി​ൽ സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്കം വ​ന്ന​തി​ന് ത​ങ്ങ​ളെ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും കാ​നം ചോ​ദി​ച്ചു.

ജോ​സ് കെ ​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ൽ വ​ന്നാ​ൽ ഇ​വി​ടെ​നി​ന്ന് എ​പ്പോ​ഴാ​ണു മ​റ്റൊ​രി​ട​ത്തേ​ക്കു പോ​കു​ന്ന​തെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യു​മോ എ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

About The Author

Related posts