August 11, 2020

Breaking News

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് “സ്വ​പ്ന’ ബ​ന്ധം; സോ​ളാ​റി​ന്‍റെ ത​നി​യാ​വ​ർ​ത്ത​നം: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് സോ​ളാ​ര്‍ കാ​ല​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​ക്ക് കേസിലെ മുഖ്യആസുത്രക സ്വ​പ്‌​ന സു​രേ​ഷി​നെ 2017 മു​ത​ല്‍ അ​റി​യാ​മെ​ന്നും അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​പ്‌​ന സു​രേ​ഷി​നെ അ​റി​യാം. ലോ​ക​കേ​ര​ള സ​ഭ​യു​ടെ ന​ട​ത്തി​പ്പി​ല്‍ സ്വ​പ്‌​ന​യ്ക്ക് പ​ങ്കു​ണ്ട്. സോ​ളാ​ര്‍​കാ​ല​ത്ത് സ​രി​ത​യെ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലെ​ന്നാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ​യാ​ണ് പി​ണ​റാ​യി​യും പ​റ​യു​ന്ന​ത്. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഷാ​ര്‍​ജ ഷെ​യ്ഖി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍ അ​തി​ന്‍റെ ചു​മ​ത​ല​യി​ല്‍ സ്വ​പ്‌​ന​യു​ണ്ടാ​യി​രു​ന്നു. ഷാ​ര്‍​ജ ഷെ​യ്ഖി​ന് ന​ല്‍​കി​യ വി​രു​ന്നി​ലും സ്വ​പ്‌​ന​ പങ്കെടുത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി​യ എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്തു​കൊ​ണ്ട് ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് ഈ ​സ്ഥാ​ന​ത്തു നി​ന്നും മാ​റ്റാ​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി സ്വ​പ്‌​ന​യ്ക്ക് ബ​ന്ധ​മി​ല്ലെ​ങ്കി​ല്‍ ശി​വ​ശ​ങ്ക​റി​നെ എ​ന്തു​കൊ​ണ്ടാ​ണ് നീ​ക്കി​യ​ത്. ശി​വ​ശ​ങ്ക​റും സ്വ​പ്‌​ന​യും ത​മ്മി​ല്‍ വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹം സ്വ​പ്ന​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

സ്വ​പ്‌​ന​യു​മാ​യി സ്പീ​ക്ക​ര്‍​ക്കും പ​രി​ച​യ​മു​ണ്ട്. ഇ​വ​രെ അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​ണ്. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ന്മാ​രു​മാ​യി സ്വ​പ്‌​ന​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആരോപിച്ചു.

About The Author

Related posts