August 11, 2020

Breaking News

ചി​കി​ത്സ ല​ഭി​ക്കാ​തെ കു​ട്ടി മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കു​ട്ടി​യു​ടെ മ​ര​ണം അ​ത്യ​ന്തം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ന്ത്രി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജ്(​മൂ​ന്ന്)​ആ​ണ് നാ​ണ​യം വി​ഴു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​ത്.

ആ​ലു​വ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും എ​റാ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞി​നെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക്ക് ചി​കി​ത്സ ന​ല്‍​കാ​തി​രു​ന്ന​തെ​ന്നാ​ണ് ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സം​ഭ​വ​ത്തി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി.

About The Author

Related posts