September 30, 2020

Breaking News

‘വിമര്‍ശനമാകാം, പക്ഷേ കുത്തിത്തിരിപ്പ് വേണ്ട; പ്രതിപക്ഷത്തിന്റെ ആക്ഷേപം എന്തുകണ്ടിട്ടാണ്?’

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചു പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍‌. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് നിര്‍വഹിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയടക്കം കണ്ടെത്താന്‍ പൊലീസിന്റെ മികവ് ഉപയോഗിക്കാനാവും

പൂന്തുറ പ്രദേശത്ത് രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി. പട്ടാമ്പി, ഫോര്‍ട്ട് കൊച്ചി, ആലുവ എന്നിവിടങ്ങളില്‍ വ്യാപനം കുറയുന്നില്ല. ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി മേഖലയില്‍ ഇന്ന് 33 രോഗികള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1095 പേര്‍ക്കെതിരെ കേസെടുത്തു.

സംസ്ഥാനത്ത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്തുകണ്ടിട്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശനങ്ങളാവാം, പക്ഷേ കുത്തിത്തിരിപ്പ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 4 കേസുകളും റജിസ്റ്റര്‍ ചെയ്തു.– മുഖ്യമന്ത്രി പറഞ്ഞു.

About The Author

Related posts