September 30, 2020

Breaking News

സുശാന്ത് സിങ്ങിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാർശ

പട്ന: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശുപാര്‍ശ ചെയ്തു.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തത്. ഇതു കൂടാതെ ഭരണ കക്ഷിയിലെ അംഗങ്ങളും പ്രതിപക്ഷവും ഒരു പോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കേസിൽ ബിഹാർ പോലീസും മുംബൈ പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ബിഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. 

സുശാന്ത് സിങ് രജ്പുത്ത് (34) നെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

About The Author

Related posts