October 22, 2020

Breaking News

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് 80,000 കോ​ടി ആ​വ​ശ്യ​മു​ണ്ടോ?; ഇ​ല്ലെ​ന്നു കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ 80,000 കോ​ടി രൂ​പ ആ​വ​ശ്യ​മു​ണ്ടെ​ന്ന സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദ​ർ പൂ​നാ​വാ​ല​യു​ടെ മു​ന്ന​റി​യി​പ്പ് ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഈ ​വാ​ദ​ത്തോ​ടു യോ​ജി​ക്കു​ന്നി​ല്ലെ​ന്നും വാ​ക്സി​ൻ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു.

കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ലും രാ​ജ്യ​ത്തെ മു​ഴു​വ​ൻ പേ​ർ​ക്കും ല​ഭ്യ​മാ​ക്കാ​ൻ 80,000 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പൂ​നാ​വാ​ല പ​റ​ഞ്ഞ​ത്. ക​ന്പ​നി​ക​ളി​ൽ നി​ന്നു വാ​ക്സി​ൻ വാ​ങ്ങാ​നും കേ​ടു​കൂ​ടാ​തെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും വ​ൻ ചെ​ല​വു വ​രു​മെ​ന്ന സൂ​ച​ന​യാ​ണ് ക​ന്പ​നി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍, ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്നും വാ​ക്സി​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നു​വേ​ണ്ടി നി​യ​മി​ച്ച വി​ദ​ഗ്ധ സ​മി​തി അ​ഞ്ചു​വ​ട്ടം യോ​ഗം ചേ​ർ​ന്നി​രു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​ർ ക​ണ​ക്കു​കൂ​ട്ടി​യ ഫ​ണ്ട് സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തു സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ്. ഓ​ക്സ​ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ആ​സ്ട്ര സെ​ന​ക​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഷീ​ൽ​ഡി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ, കോ​വാ​ക്സി​ന്‍റെ ര​ണ്ടാം ഘ​ട്ട ട്ര​യ​ലു​ക​ളും ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

About The Author

Related posts