October 22, 2020

Breaking News

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ൾ മൗ​ന​മാ​ച​രി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ൾ മൗ​ന​മാ​ച​രി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വ​ജി​യ​ൻ. ബാ​ബ​റി മ​സ്ജി​ദ് ഒ​രു പ​ള്ളി പൊ​ളി​ച്ച​ത​ല്ല. ഗാ​ന്ധി വ​ധം പോ​ലെ താ​ര​ത​മ്യം ഇ​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​മാ​ണ്. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ സി​ബി​ഐ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച ഘ​ട്ട​ത്തി​ൽ നാ​ല് മ​ന്ത്രി​സ്ഥാ​ന​വു​മാ​യി കോ​ൺ​ഗ്ര​സി​നൊ​പ്പം ഇ​രു​ന്ന​താ​ണ് ലീ​ഗ്. ആ ​ത​ക​ർ​ത്ത ന​ട​പ​ടി​ക്ക് നി​സം​ഗ​മാ​യി കൂ​ട്ടു​നി​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ലീ​ഗ് അ​ണി​ക​ളും ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. എ​ന്നാ​ൽ നാ​ല് മ​ന്ത്രി​സ്ഥാ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്നാ​യി​രു​ന്നു ലീ​ഗ് നി​ല​പാ​ട്.

ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞ​താ​ണ് ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത സം​ഭ​വം. ത​ങ്ങ​ളെ ത​ട​യാ​ൻ കോ​ട​തി​യാ​രാ​ണെ​ന്ന് ചോ​ദി​ച്ച​വ​ര​ട​ക്കം ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ക​ൺ​മു​ന്നി​ലു​ണ്ട്. അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​ത്ത​ത് ദുഃ​ഖ​ക​ര​മാ​ണ്. ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​ന് പോ​റ​ലേ​ൽ​പ്പി​ച്ച ഈ ​സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​ഘ​പ​രി​വാ​റി​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

About The Author

Related posts