October 22, 2020

Breaking News

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 63 ല​ക്ഷം ക​ട​ന്നു; മ​ര​ണ സം​ഖ്യ ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 86,821 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,181 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 63,12,585 ആ​യി. മ​ര​ണ​സം​ഖ്യ 98,678 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9.4 ല​ക്ഷം പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 52,73,202 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

About The Author

Related posts