January 21, 2021

Breaking News

കോവിഡ് വാക്സീൻ വിതരണം ഫെബ്രുവരിയോടെ

ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. യുകെ അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കും. ഫൈസർ, മൊഡേണ വാക്സീനുകളുടെ പരീക്ഷണ പുരോഗതിയും നിരീക്ഷിക്കുന്നു. റഷ്യയുടെ സ്പുട്നിക് വാക്സീന്റെ രണ്ടും മൂന്നും ട്രയലുകൾ വൈകാതെ തുടങ്ങും. ഭാരത് ബയോടെക്കിന്റെ കോവാക്സീനും അവസാനഘട്ടത്തിലാണ്. 

രാജ്യത്തു കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിർണായകമാണെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. തിരഞ്ഞെടുപ്പുകളും ഉത്സവ സീസണും മൂലമുള്ള തിരക്കിന്റെ പരിണതഫലം അറിയാനുണ്ട്.

ഇതേസമയം രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു. മരണം 1,30,797. തിങ്കളാഴ്ച 29,163 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ 40,791 പേർ കോവിഡ് മുക്തി നേടി. മരണം, 449. 

തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയാകുന്നത്. നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണത്തിൽ ഒന്നാമതു മഹാരാഷ്ട്രയും രണ്ടാമതു കേരളവുമാണ്

About The Author

Related posts