
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു കോടിയും കടന്ന് മുന്നോട്ട്. 60,099,775 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
1,414,621 പേർ വൈറസ് ബാധിച്ച് മരിക്കുകയും 41,549,936 പേർ രോഗമുക്തി നേടുകും ചെയ്തു. 17,135,218 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിൽ 103,451 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, റഷ്യ, ബ്രിട്ടൻ, ഇറ്റലി, അർജന്റീന, കൊളംബിയ, മെക്സിക്കോ, ജർമനി, പെറു, പോളണ്ട്, ഇറാൻ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15 സ്ഥാനങ്ങളിൽ ഉള്ളത്.