October 22, 2021 9:22 am

HTML img Tag Planetsoda
Breaking News

ച​ല​ച്ചി​ത്ര ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് മു​ങ്ങി മ​രി​ച്ചു

തൊ​ടു​പു​ഴ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് (48) മു​ങ്ങി മ​രി​ച്ചു. തൊ​ടു​പു​ഴ മ​ല​ങ്ക​ര ഡാ​മി​ലാ​ണ് അ​ദ്ദേ​ഹം മു​ങ്ങി മ​രി​ച്ച​ത്. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ക​യ​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

ക​മ്മ​ട്ടി​പ്പാ​ടം, അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​ക​ളി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു. ആ​ഭാ​സം, കി​സ്മ​ത്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, തെ​ളി​വ്, പാ​വാ​ട, ക​മ്മ​ട്ടി​പ്പാ​ടം, പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

സ​മീ​പ കാ​ല​ത്തി​റ​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ന​ട​നാ​ണ് അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട്. വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ജു ജോ​ര്‍​ജ് നാ​യ​ക​നാ​യ ’പീ​സ്’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട് തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ഇ​ട​വേ​ള​ക്കി​ട​യി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​പ്പോ​ഴാ​ണ് ക​യ​ത്തി​ൽ പെ​ട്ട​ത്.

മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ള്‍ ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

About The Author

Related posts