March 06, 2021

Breaking News

“അ​മ്മ’ ആ​സ്ഥാ​ന​മ​ന്ദി​രം തു​റ​ന്നു

കൊ​ച്ചി: താ​ര​നി​ബി​ഡ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ അ​മ്മ​യു​ടെ (അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട്ടി​സ്റ്റ്സ്) ആ​സ്ഥാ​ന മ​ന്ദി​രം തു​റ​ന്നു. സി​നി​മാ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി​പേ​രെ സാ​ക്ഷി​ക​ളാ​ക്കി ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണു താ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ അ​ഞ്ചു നി​ല​ക​ളി​ലാ​യി ഉ​യ​ര്‍​ന്നി​ട്ടു​ള്ള ഈ “​ന​ക്ഷ​ത്ര’ സൗ​ധ​ത്തി​ലാ​കും ഇ​നി മു​ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ന​ക്ഷ​ത്ര​ങ്ങ​ള്‍ സ​മ്മേ​ളി​ക്കു​ക.

വ​ന്‍​കി​ട സൗ​ക​ര്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണു പു​തി​യ മ​ന്ദി​രം. ഗ്രൗ​ണ്ട് ഫ്ലോ​റി​ല്‍ റി​സ​പ്ഷ​ന്‍ ഏ​രി​യ​യും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ മ​ണ്‍​മ​റ​ഞ്ഞ താ​ര​ങ്ങ​ളു​ടെ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ കൊ​ളാ​ഷാ​ണ് ഇ​വി​ടു​ത്തെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യു​ള്ള മു​റി​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം നി​ല​യി​ലാ​ണ് അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ​യും മു​റി​ക​ള്‍. ചെ​റി​യൊ​രു ലൈ​ബ്ര​റി​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള മു​റി​യും ഈ ​നി​ല​യി​ലു​ണ്ട്.

അ​മ്മ​യു​ടെ സം​ഘ​ട​നാ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളാ​ണു ര​ണ്ടാം നി​ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്നൂ​റോ​ളം ഇ​രി​പ്പി​ട​ങ്ങ​ള്‍ ഇ​വി​ടെ ക്ര​മീ​ക​രി​ക്കാം. മൂ​ന്നാം നി​ല​യി​ല്‍ മാ​ധ്യ​മ സ​മ്മേ​ള​ന​ങ്ങ​ള്‍ വി​ളി​ച്ച് ചേ​ര്‍​ക്കാ​നു​ള്ള ഹാ​ളാ​ണ്. നൂ​റി​ല​ധി​കം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ക​ഴി​യും. സി​നി​മാ പ്ര​ദ​ര്‍​ശ​ന​ത്തി​നും ഇ​വി​ടെ സം​വി​ധാ​ന​മു​ണ്ട്. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഈ ​ഹാ​ള്‍ വി​ട്ടു​ന​ല്‍​കാ​നും സാ​ധി​ക്കും.

നാ​ലാം നി​ല​യി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് എ​ഴു​ത്തു​കാ​രു​മാ​യോ സം​വി​ധാ​യ​ക​രു​മാ​യോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള കാ​ബി​നു​ക​ളാ​ണ്. സൗ​ണ്ട് പ്രൂ​ഫ് ഗ്ലാ​സു​കൊ​ണ്ടു വേ​ര്‍​തി​രി​ച്ച​താ​ണ് ഈ ​മു​റി​ക​ള്‍.
അ​ഞ്ചാം നി​ല​യി​ല്‍ വി​ശാ​ല​മാ​യ ക​ഫ​റ്റേ​രി​യ ആ​ണ്.

കാ​ല്‍ നൂ​റ്റാ​ണ്ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് അ​മ്മ​യ്ക്ക് ആ​സ്ഥാ​ന​മ​ന്ദി​രം ഒ​രു​ക്കി​യ​ത്. 10 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മ​ന്ദി​ര നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 2019 ന​വം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ വൈ​കു​ക​യാ​യി​രു​ന്നു.

1994 മേ​യ് 31ന് ​തി​ക്കു​റു​ശി സു​കു​മാ​ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട്ടി​സ്റ്റ്സ് എ​ന്ന പേ​രി​ല്‍ ഈ ​കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ ചു​വ​ട് പി​ടി​ച്ചാ​ണു പി​ന്നീ​ട് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ക​ള്‍​ക്കു രൂ​പം ന​ല്‍​കി​യ​ത്.

About The Author

Related posts