
ചെന്നൈ: ഇന്ത്യൻ പേസർ ഇഷാന്ത് ശർമ ടെസ്റ്റിൽ 300 വിക്കറ്റ് തികച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ഇഷാന്ത് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡാൻ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് വലംകൈയൻ പേസർ 300 വിക്കറ്റ് ക്ലബിൽ അംഗമായത്.
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസ് ബൗളറാണ് ഇഷാന്ത്. കപിൽദേവ്, സഹീർ ഖാൻ എന്നിവരാണ് മുൻപ് ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം കൊയ്തവർ. കരിയറിലെ 98 ടെസ്റ്റിലാണ് ഇഷാന്ത് 300 വിക്കറ്റ് തികച്ചത്.