March 06, 2021

Breaking News

കൊറോണയേക്കാളും വലിയ 2 ദുരന്തങ്ങൾ വരുന്നുണ്ടെന്ന് മുന്നറിയിപ്പ്, കരുതിയിരിക്കണമെന്ന് ബിൽ ഗേറ്റ്സ്

ലോകം ഒന്നടങ്കം ഇപ്പോഴും കൊറോണവൈറസ് ഭീതിയിലാണ്. ഓരോ 15 സെക്കന്റിലും ഒരാൾ വീതം മരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത് 23.1 ലക്ഷം പേരാണ്. 1.06 കോടി പേർക്കാണ് രോഗം പിടിപ്പെട്ടത്. ഇപ്പോൾ കോവിഡിനെതിരായ വാക്സീനേഷൻ നടക്കുകകയാണ്. എന്നാൽ, കോവിഡിനേക്കാൾ വലിയ രണ്ടു ദുരന്തങ്ങൾ കൂടി ഭൂമിയിൽ വരാനുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽഗേറ്റ്സ് മുന്നറിയിപ്പു നൽകുന്നത്. ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് പ്രവചിച്ച വ്യക്തി കൂടിയാണ് ബിൽഗേറ്റ്സ്. 2015 ൽ ബിൽഗേറ്റ്സ് നടത്തിയ പ്രവചനം കോവിഡ് കാലത്ത് വലിയ ചർച്ചയായിരുന്നു.

കോവിഡ് മഹാമാരിയെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്ന ബിൽഗേറ്റ്സ് ഇപ്പോൾ മറ്റു രണ്ടു വിഷയങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. യുട്യൂബറായ ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബിൽഗേറ്റ്സ് ലോകം നേരിടാനിരിക്കുന്ന പുതിയ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാൻ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബിൽഗേറ്റ്സ് പറയുന്നത്.

കൊറോണ വൈറസിനേക്കാൾ വലിയ ദുരന്തം വരാനിക്കുന്നുവെന്ന് നേരത്തെയും ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങൾ എന്നാണ് അദ്ദേഹം വാദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബ്ലൂംബർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ഗേറ്റ്സ് പറഞ്ഞിരുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള യഥാർഥ സാമ്പത്തിക, മരണസംഖ്യ കൊറോണയേക്കാൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

2021 ഫെബ്രുവരിയിൽ നോഫിൽ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തിലും ഇക്കാര്യത്തെ കുറിച്ച് ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ട് പ്രതിഭാസങ്ങളും വ്യത്യസ്തമാണ്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും.

About The Author

Related posts