
പനാജി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ജംഷഡ്പുർ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷഡ്പുരിന്റെ ജയം.
90-ാം മിനിറ്റിലായിരുന്നു ജംഷഡ്പുരിന്റെ വിജയഗോൾ പിറന്നത്. ഡേവിഡ് ഗ്രാൻഡെയെയാണ് ഗോൾ ശിൽപി.
ജയത്തോടെ ജംഷഡ്പുർ 21 പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. 17 പോയിന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.