
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 92.81 രൂപയും പെട്രോളിന് 87.38 രൂപയുമായി. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91.20 രൂപയും ഡീസൽ വില 85.86 രൂപയുമാണ്.
അതേസമയം, ഇന്ധനവില വർധനവിനെതിരേ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ധനവില വര്‍ധനവിനെ തുടർന്ന് അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.