April 12, 2021

Breaking News

മ​ര​യ്ക്കാ​ർ മി​ക​ച്ച സി​നി​മ; ക​ങ്ക​ണ ന​ടി, ധ​നു​ഷും മ​നോ​ജ് ബാ​ജ്പേ​യും ന​ട​ന്മാ​ർ

ന്യൂ​ഡ​ൽ​ഹി: 2019 വ​ർ​ഷ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തി​ന് പു​റ​മേ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ കൂ​ടി ചി​ത്രം നേ​ടി.

വ​സ്ത്രാ​ല​ങ്കാ​രം, സ്പെ​ഷ​ൽ ഇ​ഫ​ക്ട്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചി​ത്രം പു​ര​സ്കാ​രം നേ​ടി​യ​ത്. വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ന് സു​ജി​ത് സു​ധാ​ക​റും സ്പെ​ഷ​ൽ ഇ​ഫ​ക്ട്സി​ന് പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥും അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി.

അ​സു​ര​നി​ലെ അ​ഭി​ന​യ​ത്തി​ന് ധ​നു​ഷും ബോ​സ്‌​ലെ​യി​ലെ അ​ഭി​ന​യ​ത്തി​ന് മ​നോ​ജ് ബാ​ജ്പേ​യും മി​ക​ച്ച ന​ട​ന്മാ​ർ​ക്കു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. പ​ങ്ക, മ​ണി​ക​ർ​ണി​ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് ക​ങ്ക​ണ റ​ണാ​വ​ത്ത് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതി സ്വന്തമാക്കി.

ഹെ​ല​ൻ സം​വി​ധാ​നം ചെ​യ്ത മാ​ത്തു​ക്കു​ട്ടി സേ​വ്യ​റാ​ണ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ. ഇ​തേ​ചി​ത്ര​ത്തി​ന് ച​മ​യം നി​ർ​വ​ഹി​ച്ച ര​ഞ്ജി​ത്ത് മി​ക​ച്ച മേ​ക്ക​പ്പ്മാ​നാ​യി. ജെ​ല്ലി​ക്കെ​ട്ടി​ന് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി​യ ഗി​രീ​ഷ് ഗം​ഗാ​ധ​ര​ന് മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. കോ​ളാ​മ്പി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ എ​ഴു​തി​യ പ്ര​ഭാ​വ​ർ​മ മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള അ​വാ​ർ​ഡ് നേ​ടി.

രാ​ഹു​ൽ റി​ജി നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ക​ള്ള​നേ​ട്ടം മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ജി​ൻ ബാ​ബു സം​വി​ധാ​നം ചെ​യ്ത ബി​രി​യാ​ണി ഉ​ൾ​പ്പ​ടെ അ​ഞ്ച് ചി​ത്ര​ങ്ങ​ൾ​ക്ക് ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു. വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ധ​നു​ഷ് ചി​ത്രം അ​സു​ര​ൻ മി​ക​ച്ച ത​മി​ഴ് ചി​ത്ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

About The Author

Related posts