April 12, 2021

Breaking News

കാ​ന​ഡ​യി​ൽ 10 ല​ക്ഷ​വും ക​ട​ന്ന് കോ​വി​ഡ്

ഒ​ന്‍റാ​റി​യോ: കോ​വി​ഡ് രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യ​തോ​ടെ കാ​ന​ഡ​യി​ല്‍ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധ പ​ത്ത് ല​ക്ഷം ക​ട​ന്ന​ത്.

പു​തി​യ കോ​വി​ഡ് ത​രം​ഗ​ത്തോ​ടെ പ​ല പ്ര​വി​ശ്യ​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​മെ​ന്നാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​ര്‍ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​ത്തെ മ​റി​ക​ട​ക്കാ​ന്‍ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഒ​ന്‍റാ​റി​യോ​യി​ല്‍ മാ​ത്രം 6,000ത്തോ​ളം പേ​രാ​ണ് പു​തു​താ​യി കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. 39 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ടോ​റ​ന്‍റോ, പീ​ല്‍ മേ​ഖ​ല​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ക്രി​സ്റ്റി​ന്‍ എ​ലി​യ​ട്ട് പ​റ​ഞ്ഞു. ഹാ​മി​ല്‍​ട്ട​ണ്‍, ഓ​ട്ട​വ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്രാ​ദേ​ശീ​ക​മാ​യി രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കു​ന്നു​ണ്ട്.

ഒ​ന്‍റാ​റി​യോ​യി​ല്‍ മാ​ത്രം 796 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വ​രി​ല്‍ 451 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും 261 പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്. ഒ​ന്‍റാ​റി​യോ​യി​ല്‍ മാ​ത്രം ഇ​തു​വ​രെ 24,24,063 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്കി​യ​ത്.

About The Author

Related posts