
ന്യൂഡൽഹി: കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യ നേതൃത്വത്തെ നിരാകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമൂഹിക സൗഹാർദ്ദവും സമാധാനവും പുലരാൻ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും സോണിയ അഭ്യർഥിച്ചു.
സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.