April 12, 2021

Breaking News

ഇ​ര​ട്ട​വോ​ട്ടി​ന് ശ്ര​മി​ച്ച 12 അം​ഗ സം​ഘ​ത്തി​നെ​തി​രേ കേ​സ്

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ 12 അം​ഗ സം​ഘ​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​മ്പ​യാ​ര്‍ പ​ട്ട​ത്തി​മു​ക്കി​ല്‍ വ​ച്ച് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഘം യാ​ത്ര ചെ​യ്ത വാ​ഹ​നം കോ​ൺ​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന 12 പേ​രും ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്തെ​ങ്കി​ലും കൈ​യി​ൽ പു​ര​ണ്ട മ​ഷി ക​ണ്ടി​രു​ന്നി​ല്ല. പി​ന്നീ​ട് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ഷി മാ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ദ്രാ​വ​കം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ട്ട് വ​നി​ത​ക​ളും ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് പു​രു​ഷ​ന്‍​മാ​രു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ വീ​ട്ടി​ല്‍ പോ​കു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ വി​ശ​ദീ​ക​രി​ച്ച​ത്.

About The Author

Related posts