
കൊച്ചി: പാളത്തിൽ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി. ജനശദാബ്ദി എക്സ്പ്രസും കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 02081/ 02082) വ്യാഴാഴ്ച പൂർണമായി റദ്ദാക്കി. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് സ്പെഷ്യൽ (06308), ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ (06307) എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.