April 12, 2021

Breaking News

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ശം​സ​നേ​ർ​ന്ന​ത്.

കോ​വി​ഡ് പ്ര​തി​ന്ധ​ന്ധി കാ​ര​ണ​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ മാ​റ്റി വ​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വേ​ണം പ​രീ​ക്ഷ​യെ സ​മീ​പി​ക്കാ​നെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ക​രു​ത​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളും ആ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ര​ണം ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഭൂ​രി​ഭാ​ഗം ദി​ന​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കു​ട്ടി​ക​ൾ​ക്ക് അ​വ​ശ്യ​മാ​യ ക്ലാ​സു​ക​ൾ പ​ര​മാ​വ​ധി ന​ൽ​കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

ഈ ​പ്ര​തി​ന്ധ​ന്ധി കാ​ര​ണ​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ മാ​റ്റി വ​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വേ​ണം പ​രീ​ക്ഷ​യെ സ​മീ​പി​ക്കാ​ൻ. അ​തി​നാ​വ​ശ്യ​മാ​യ ക​രു​ത​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​ക​ണം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

വി​ദ്യാ​ർ​ത്ഥി​ക​ളും ആ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. എ​ല്ലാ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും ന​ല്ല രീ​തി​യി​ൽ പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നും സാ​ധി​ക്ക​ട്ടെ​യെ​ന്ന് ഹൃ​ദ​യ​പൂ​ർ​വം ആ​ശം​സി​ക്കു​ന്നു.

About The Author

Related posts