
സാൻ ഫ്രാൻസിസ്കോ: അഫ്ഗാനികളായ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. എതിരാളികളെ കണ്ടെത്താനായി താലിബാൻ ഭീകരർ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നതായ റിപ്പോർട്ടുകൾക്കിടെയാണിത്.