
ന്യൂഡൽഹി∙ ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണെന്നും ഇന്ത്യയുമായി മുൻപുണ്ടായിരുന്ന വാണിജ്യ– സാമ്പത്തിക ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താലിബാൻ നേതാവ് ഷേർ മുഹമ്മദ് സ്റ്റാനിക്സായി. അഫ്ഗാനിലെ താലിബാൻ ഭരണത്തെപ്പറ്റി രാജ്യാന്തര സമൂഹത്തിനുള്ള ആശങ്കകളും ഭീതിയും അകറ്റാൻ പുറത്തുവിട്ടത് എന്നു കരുതുന്ന വിഡിയോയിൽ, പാക്കിസ്ഥാനിലൂടെ ഇന്ത്യയുമായുള്ള വാണിജ്യ ബന്ധത്തിനു വേണ്ടി ചർച്ചകൾ നടത്തുന്നതിന്റെ സൂചനകളും സ്റ്റാനിക്സായി നൽകി .
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ ഉപയോഗിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തയാറായാൽ പൂർണ നയതന്ത്ര ബന്ധങ്ങൾ താലിബാൻ ആഗ്രഹിക്കുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യ നിലപാടു സ്വീകരിക്കണം. ഇന്ത്യയുമായി അഫ്ഗാനുള്ള കയറ്റുമതി– ഇറക്കുമതി ഇടപാടുകൾ പൂർണമായും റദ്ദാക്കിയ സാഹചര്യമാണു നിലവിലുള്ളത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമിതികൾ രാജ്യത്തിന്റെ സ്വത്താണെന്നും താലിബാൻ പറഞ്ഞു