October 22, 2021 8:02 am

HTML img Tag Planetsoda
Breaking News

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ജി​ഹാ​ദി​ക​ളു​ടെ വ​ക്താ​ക്ക​ളാ​യെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് ലൗ ​ജി​ഹാ​ദെ​ന്ന പാ​ലാ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. അ​പ്രി​യസ​ത്യം പ​റ​യു​ന്ന​വ​രെ ഒ​രു വി​ഭാ​ഗം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ജി​ഹാ​ദി​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ വ്യാ​പ​ക​മാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ബി​ജെ​പി നേ​ര​ത്തേ ത​ന്നെ പ​റ​ഞ്ഞ​താ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ൻ​ഡ​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ രാ​വി​ലെ പ​റ​ഞ്ഞ​ത്. ക്രി​സ്ത്യ​ൻ, മു‌​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളെ അ​ക​റ്റു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

വി​വാ​ദ വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പി​ൻ​മാ​റ​ണം. ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​രു​ത്. കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​ണ് ചി​ല​രു​ടെ ശ്ര​മ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

About The Author

Related posts