September 19, 2021

Breaking News

ന​യി​ക്കാ​ൻ പ്രി​യ​ങ്ക; യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് പോ​രാ​ടാ​ൻ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി വാദ്ര ന​യി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ് വ്യ​ക്ത​മാ​ക്കി. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ഖ്യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്കം.

പൂ​ര്‍​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​കും കോ​ണ്‍​ഗ്ര​സ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ച് ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കും. അ​തി​ന് ശേ​ഷ​മാ​കും ഇ​ത്ത​വ​ണ​ത്തെ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക പു​റ​ത്തി​റ​ക്കു​ക​യെ​ന്നും ഖു​ർ​ഷി​ദ് അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കും എ​ന്നു​ള്ള ചോ​ദ്യം പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ഉ​യ​രു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും തീ​രു​മാ​നി​ക്കു​ക​യെ​ന്നും ഖു​ര്‍​ഷി​ദ് പ​റ​ഞ്ഞു. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ, സ്ത്രീ ​സു​ര​ക്ഷ എ​ന്നി​വ​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍.

അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ​ത്തോ​ടെ​യാ​കും യു​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ന്നെ​യാ​കും ബി​ജെ​പി​യെ ന​യി​ക്കു​ക. 2017ല്‍ ​മി​ക​ച്ച വി​ജ​യ​മാ​ണ് സം​സ്ഥാ​ന​ത്ത് ബി​ജെ​പി നേ​ടി​യ​ത്. 403 സീ​റ്റു​ക​ളി​ല്‍ 312 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വി​ജ​യി​ച്ച​പ്പോ​ള്‍, എ​സ്പി​ക്ക് 47 സീ​റ്റും ബി​എ​സ്പി​ക്ക് 19 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. ഏ​ഴി​ട​ത്ത് മാ​ത്ര​മാ​ണ് യു​പി‍​യി​ൽ കോ​ണ്‍​ഗ്ര​സി​ന് വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

About The Author

Related posts