September 19, 2021

Breaking News

ബി​ജെ​പി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു: എ.​കെ ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്ത്യ​ൻ, മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളെ ചേ​രി​തി​രി​ച്ച് ബി​ജെ​പി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ ബാ​ല​ൻ. ബി​ജെ​പി​ക്കും സം​ഘ​പ​രി​വാ​റി​നും വീ​ണു​കി​ട്ടി​യ പ്ര​ശ്ന​ത്തെ ഉ​യ​ർ​ത്തി ചേ​രി​തി​രി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി അ​തു​വ​ഴി വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് ബി ​ജെ പി ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​തൊ​രു ദേ​ശീ​യ പ്ര​ശ്ന​മാ​ക്കി മാ​റ്റാ​നാ​ണ് ഗോ​വ ഗ​വ​ർ​ണ​ർ ഇ​തി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. വ​ള​രെ സം​വേ​ദ​ന​ത്വ​മു​ള്ള ഒ​രു വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ക്കു​മ്പോ​ഴും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ എ​ന്തെ​ങ്കി​ലും അ​റി​യി​ക്കു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​യ​ണം.

ഇ​വി​ടെ കേ​ര​ള ഗ​വ​ർ​ണ​റ​ല്ല, ഗോ​വ ഗ​വ​ർ​ണ​റാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഒ​രു ന​ല്ല രീ​തി​യ​ല്ല. മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ള സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തെ​ന്നും ബാ​ല​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

About The Author

Related posts