September 19, 2021

Breaking News

മ​ധ്യ​പ്ര​ദേ​ശി​ല്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ധ​ര്‍ ജി​ല്ല​യി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി അ​രു​ണ്‍​ദാ​സ് ആ​ണ് വ​ടി​യും ക​ല്ലും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് ചു​റ്റും ക​റ​ങ്ങി ന​ട​ന്ന യു​വാ​ക്ക​ളെ അ​രു​ണ്‍​ദാ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഇ​വ​ര്‍ ക​ല്ലെ​റി​ഞ്ഞും വ​ടി​കൊ​ണ്ട് അ​ടി​ച്ചും അ​രു​ണ്‍​ദാ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​രു​ണ്‍​ദാ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

About The Author

Related posts