October 22, 2021 9:42 am

HTML img Tag Planetsoda
Breaking News

കു​ടും​ബ വ​ഴ​ക്ക്; ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ വെ​ട്ടി​പരി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കാ​ഞ്ചി​യൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി സു​ലോ​ച​ന​യെ ആ​ണ് ഭ​ര്‍​ത്താ​വ് മു​രു​ക​ന്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ര​ണ്ട് കൈ​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ലോ​ച​ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്ര​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വ​ര്‍ ത​മ്മി​ല്‍ പ​തി​വാ​യി കു​ടും​ബ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി​യും നി​ല​നി​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ര​ണ്ട് വീ​ടു​ക​ളി​ലാ​യാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. മു​രു​ക​ന്‍ മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് സു​ലോ​ച​ന താ​മ​സി​ക്കു​ന്ന വീ​ടി​ന് പു​റ​ത്ത് ഒ​ളി​ച്ചു​നി​ന്ന മു​രു​ക​ന്‍ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ലോ​ച​ന​യു​ടെ കൈ​യി​ല്‍ നി​സാ​ര പ​രി​ക്കേ​റ്റു.​തു​ട​ര്‍​ന്ന് വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി ക​യ​റി​യ സു​ലോ​ച​ന വാ​ക്ക​ത്തി​യു​മാ​യി പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ല്‍ വാ​ക്ക​ത്തി പി​ടി​ച്ചു വാ​ങ്ങി​യ മു​രു​ക​ന്‍ ഇ​വ​രെ വീ​ണ്ടും ആ​ക്ര​മി​ച്ചു. കൈ​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ലോ​ച​ന റോ​ഡി​ലൂ​ടെ ഓ​ടി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മു​രു​ക​ന്‍ കീ​ഴ​ട​ങ്ങു​കാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

About The Author

Related posts