December 7, 2021 12:02 am

HTML img Tag Planetsoda
Breaking News

മ​മ​ത‍​യു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തു​മോ പ്രി​യ​ങ്ക? ഭ​വാ​നി​പു​രി​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭ​വാ​നി​പു​ര്‍ അ​ട​ക്കം മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ഭ​വാ​നി​പു​ര്‍ കൂ​ടാ​തെ സം​സ​ർ​ഗ​ഞ്ച്, ജാം​ഗി​പു​ർ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ബി​ജെ​പി​യു​ടെ യു​വ നേ​താ​വ് പ്രി​യ​ങ്ക ട്രി​ബ്ര​വാ​ളാ​ണ് മ​മ​ത​യു​ടെ എ​തി​രാ​ളി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യു​ടെ അ​നു​യാ​യി​ട്ടാ​ണ് അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്.

ബം​ഗാ​ൾ പി​ടി​ച്ച​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​മ​ത തോ​റ്റ​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ മ​മ​ത​യ്ക്ക് ആ ​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ ന​വം​ബ​റി​ന​കം നി​യ​മ​സ​ഭ​യി​ലെ​ത്ത​ണം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ്മ​ർ​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്.

ഭ​വാ​നി​പ്പൂ​രി​ല്‍ എം​എ​ല്‍​എ ആ​യി​രു​ന്ന മു​തി​ർ​ന്ന ടി​എം​സി നേ​താ​വ് സോ​ബ​ൻ​ദേ​ബ് ച​തോ​പാ​ധ്യാ​യ മ​മ​ത​യ്ക്ക് വേ​ണ്ടി രാ​ജി​വ​ച്ചു. ച​തോ​പാ​ധ്യാ​യ ജ​യി​ച്ച​ത് 29,000 വോ​ട്ടി​നാ​ണ്. ഭ​വാ​നി​പു​രി​ൽ മ​മ​താ ബാ​ന​ർ​ജി​യു​ടെ വി​ജ​യം അ​നാ​യാ​സ​ക​രം എ​ന്നാ​ണ് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​തെ​ങ്കി​ലും മ​മ​ത മ​ൽ​സ​ര​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ല.

About The Author

Related posts