December 6, 2021 11:46 pm

HTML img Tag Planetsoda
Breaking News

വീട്ടുകാർക്കു സംഭവിച്ചത്! ഇ​ന്‍​സ്റ്റ​ഗ്രാം കാമുകൻ പെൺകുട്ടിയുടെ വീട്ടിലെത്തി

കോ​ഴി​ക്കോ​ട് : പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി പ​ണം ത​ട്ടാ​ന്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും കാ​മു​ക​ന്‍​മാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും വി​ള​യാ​ട്ടം. കൂ​ടു​ത​ല്‍ ഫോ​ള​വേ​ഴ്‌​സി​നെ തേ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യും മ​റ്റും ല​ക്ഷ്യ​മാ​ക്കി​യാ​ണ് വ്യാ​ജ​പേ​രി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന യു​വാ​ക്ക​ള്‍ കാ​മു​ക​ന്‍​മാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും റോ​ളി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ സൗ​ഹൃ​ദം ന​ടി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പി​ടി​യി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ക​ള്ള​ന്‍​മാ​ര്‍ ഒ​ളി​യി​ട​മാ​ക്കു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്.

ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ടു സൗ​ഹൃ​ദം ന​ടി​ച്ച് എ​ടി​എം ക​വ​ര്‍​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട്ടെ കേ​സി​ല്‍ യു​വാ​വ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ത​ങ്ങ​ള്‍​സ് റോ​ഡ് ചാ​പ്പ​യി​ല്‍ ത​ല​നാ​ര്‍​തൊ​ടു​ക​യി​ല്‍ അ​റ​ഫാ​നാ(19)​ണ് കഴിഞ്ഞ ദിവസം പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു പരാതിക്ക് ആസ്പദമായ സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ന്‍​പ​തു​കാ​രി​യു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​ഫാ​നെ പോ​ലീ​സ് പൊ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ലേ​ക്ക്

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ സൗ​ഹൃ​ദം വീ​ട്ടി​ലേ​ക്ക് എ​ത്താ​ന്‍ അ​ധി​കം സ​മ​യ​മെ​ടു​ത്തി​ല്ല. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത നേ​ര​ത്ത് പെ​ണ്‍​കു​ട്ടി അ​റ​ഫാ​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു. വീ​ട്ടി​ലെ​ത്തി​യ അ​ര്‍​ഫാ​ന്‍ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ എ​ടി​എം കാ​ര്‍​ഡ് മോ​ഷ്ടി​ച്ചു. മോ​ഷ​ണം പെ​ണ്‍​കു​ട്ടി അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ടി​എ​മ്മി​ന്‍റെ ര​ഹ​സ്യ ന​മ്പ​ര്‍ സ​ഹി​ത​മാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തി​നാ​ല്‍ അ​റ​ഫാ​നു മോ​ഷ​ണം എ​ളു​പ്പ​മാ​യി.

സി​സി​ടി​വി തു​ണ​ച്ചു

അ​ക്കൗ​ണ്ടി​ല്‍നി​ന്നു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച് ത​വ​ണ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ഉ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 44,000 രൂ​പ ന​ഷ്ട​പ്പെട്ടെ​ന്നു ബോ​ധ്യ​മാ​യി.

ക​ല്ലാ​യി റോ​ഡ്, ഫോ​ക്ക​സ് മാ​ള്‍, ചെ​റൂ​ട്ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍നി​ന്നാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​ത്. ബാ​ങ്കി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഒ​രു യു​വാ​വ് പ​ണം പി​ന്‍​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു.

ഒടുവിൽ സമ്മതിച്ചു

യു​വാ​വി​ന്‍റെ ഫോ​ട്ടോ സ​ഹി​തം പ​രാ​തി​ക്കാ​രി​യെ കാ​ണി​ച്ചെ​ങ്കി​ലും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍നി​ന്നു പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ച്ചെ​ങ്കി​ലും അ​റ​ഫാ​നെ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മൊ​ഴി. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെത്തുട​ര്‍​ന്നു വീ​ണ്ടും അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​സ്തു​ത ബോ​ധ്യ​മാ​യ​ത്.

അ​റ​ഫാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ടു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ രേ​ഖ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ ഫോ​ണി​ലൂ​ടെ നി​ര​വ​ധി ത​വ​ണ സം​സാ​രി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞു. ഇ​തോ​ടെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

നിരവധി കേസുകൾ

അ​റ​ഫാ​ന്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു പ​ണം ക​വ​ര്‍​ന്ന കേ​സി​ലും ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലും അ​റ​ഫാ​ന്‍ പ്ര​തി​യാ​ണ്. ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം ന​ടി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളെ ആ​രെ​യെ​ങ്കി​ലും ത​ട്ടി​പ്പി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​സ​ബ എ​സ്ഐ ടി.​ശ്രീ​ജി​ത്ത്, പോ​ലീ​സു​കാ​രാ​യ സു​ധ​ര്‍​മ​ന്‍, ഷെ​റീ​നാ​ബി, ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​നൂ​ജ്, സ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

About The Author

Related posts