January 23, 2022 5:25 am

HTML img Tag Planetsoda
Breaking News

ശബരിമലയില്‍ ചരക്കു വാഹനങ്ങളില്‍ ആളുകളെ കയറ്റുന്നതിന് വിലക്ക്

Indian Express Malayalam
കൊച്ചി: ശബരിമലയിൽ ചരക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ആളുകളെ കയറ്റുന്നത് കേരള ഹൈക്കോടതി കർശനമായി വിലക്കി. ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാനും ഉടമയ്ക്കും ഡ്രൈവർക്കും എതിരെ കേസടുക്കാനും കോടതി ഉത്തരവിട്ടു.
കാനനപാതയിൽ ട്രാക്ടറിൽ ഭക്തരെ കയറ്റിയ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്. സ്വാമി അയ്യപ്പൻ റോഡിലും മറ്റും ഭക്തരെ ട്രാക്ടറിൽ കയറ്റുന്നത് വിലക്കി 2014ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ട്രാക്ടറിൽ ഭക്തരേയും ഉദ്യോഗസ്ഥരേയും പൊലീസുകാരെയും കയറ്റരുതെന്ന് നിർദേശം നൽകിയിരുന്നതായി പൊലിസ് അറിയിച്ചു. ട്രാക്ടറിൽ ആളുകളെ കയറ്റിയാൽ അക്കാര്യം സിസിടിവി കൺട്രോൾ പാനലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

source

About The Author

Related posts