January 23, 2022 5:54 am

HTML img Tag Planetsoda
Breaking News

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയിലേക്ക്

കൊച്ചി: ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതികൾ സംസ്ഥാനം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. തുടർ നടപടികളുടെ ഭാഗമായി നിയമമന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി.എൻ.വാസവൻ എന്നിവർ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പും മുതിർന്ന സർക്കാർ അഭിഭാഷകരുമായി ചർച്ച നടത്തി.
ഭരണഘടനനയുടെ 131, 32 അനുഛേദങ്ങൾ പ്രകാരം സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. സഹകരണം സംസ്ഥാന വിഷയമായതിനാൽ കേന്ദ്ര വിഷയമായ ബാങ്കിംഗ് ഉപയോഗിച്ച് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് കടിഞ്ഞാണിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.
97-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ആദായ നികുതി നിയമത്തിലും ബാങ്കിംഗ് നിയമത്തിലും സർഫാസി നിയമത്തിലും ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി, സ്പെഷ്യൽ ഗ ഗവൺമെന്റ് പ്ലീഡർമാരായ പി.പി.താജുദീൻ, പി.ബി.ഹൂദ്, സീനിയർ ഗവൺമെന്റ് പ്ലീഡർ വി.മനു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി, സഹകരണ രജിസ്ട്രാർ പി.ബി.നൂഹ്, മറ്റ് സഹകരണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

source

About The Author

Related posts