August 7, 2022 10:18 pm

HTML img Tag Planetsoda

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല, മാപ്പ് പറയില്ലെന്ന് പ്രതിപക്ഷം

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല, മാപ്പ് പറയില്ലെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ കുറ്റം ചെയ്തവരാണെന്നും, സഭയില്‍ മോശമായി പെരുമാറിയവര്‍ തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ നടപടിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പശ്ചാത്താപം ഇല്ലെന്നും, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപ്പീല്‍ താന്‍ പരിഗണിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേസമയം എംപിമാര്‍ മാപ്പ് പറയില്ലെന്ന് ഖാര്‍ഗെ അറിയിച്ചു.എംപിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നും, നടപടിക്ക് മുന്‍പ് സഭാനാഥന്‍ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും ഖാര്‍ഗെ പറഞ്ഞു. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാരായ ഫുലോ ദേവി നേതം, ഛായാ വര്‍മ്മ, റിപുണ്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെന്‍, ശാന്താ ഛേത്രി, പ്രിയങ്കാ ചതുര്‍വേദി, അനില്‍ ദേശായ് എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. ആഗസ്റ്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ഇന്‍ഷ്വറന്‍സ് ബില്‍ ചര്‍ച്ചയ്ക്കിടെ മാര്‍ഷല്‍മാരുമായുള്ള കൈയേറ്റത്തിന്റെ പേരിലാണ് എംപിമാരെ നടപ്പു സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

About The Author

Related posts