January 23, 2022 4:42 am

HTML img Tag Planetsoda
Breaking News

ഒമിക്രോണ്‍: ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ :  ഒമിക്രോണില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്താല്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്.
ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തപ്പെടേണ്ടതില്ല. വൈറസിന്റെ തീവ്രതയെക്കുറിച്ച് അറിയാന്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.

About The Author

Related posts