January 23, 2022 6:06 am

HTML img Tag Planetsoda
Breaking News

നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി

തൃശൂര്‍: തൃശൂര്‍ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിക്ക് ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാര്‍ഥികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായപ്പോഴാണ് പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

About The Author

Related posts