May 17, 2022 7:20 am

HTML img Tag Planetsoda

മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് കേന്ദ്രം

മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന്  കേന്ദ്രം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നയത്തിനെതിരേയുണ്ടായ പ്രതിഷേധ സമരത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖയൊന്നുമില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമോയെന്ന ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.
കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ ഒരു രേഖയുമില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരേണ്ടതില്ലെന്നും
 മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകനിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി നവംബര്‍ 19-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതിന്റെ ചുവടുപിടിച്ചുള്ള നടപടികളും സര്‍ക്കാര്‍ പിന്നീട് പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നായിരുന്നു കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ കൃഷിമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
കര്‍ഷകരും കര്‍ഷകസംഘടനകളും ഇത് സര്‍ക്കാരിനെതിരേ ആയുധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരം അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. 719 കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ മരിച്ചെന്നാണ് സംഘടനകളുടെ വാദം.

About The Author

Related posts