January 23, 2022 5:06 am

HTML img Tag Planetsoda
Breaking News

മുല്ലപ്പെരിയാര്‍ വിഷയം എംഎം മണിപറഞ്ഞത് സര്‍ക്കാര്‍ കേള്‍ക്കണം: പി.ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ബോധത്തോടെ പെരുമാറണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് സങ്കടകരമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ജലബോംബാണെന്ന് മുന്‍ മന്ത്രി എം.എം. മണി പറഞ്ഞത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്നും അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള്‍ വെള്ളം കുടിച്ചും ചാകുമെന്നുമാണ് മണി കഴിഞ്ഞ ദിവസം പറഞ്ഞത്.
ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും മണി ചൂണ്ടിക്കാട്ടി.
എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും ചേര്‍ന്നാല്‍ തീരുമാനമാകുമെന്നും പിജെ ജോസഫ്  പറഞ്ഞു.

About The Author

Related posts