January 23, 2022 5:04 am

HTML img Tag Planetsoda
Breaking News

ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രകാരി മരിച്ചു

പൊന്‍കുന്നം: കോട്ടയം പൊന്‍കുന്നത്ത് ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിമരിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തില്‍ പി.ജി.അമ്പിളി(43)ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രാവിലെ ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം.
ആശുപത്രിക്ക് 150 മീറ്റര്‍ അകലെ ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ.വി.എം.എസ്.റോഡിലേക്ക് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി.
ഇടിയുടെ ആഘാതത്തെ തുടര്‍ന്നു റോഡില്‍ അന്പിളി വീണു. ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങിയ അന്പിളി തത്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ജംഗ്ഷന്‍ തിരിച്ചറിയാന്‍ ലോറി ഡ്രൈവര്‍ക്ക് സാധിക്കാതെ പോയതാണ് അപകട കാരണം എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൂവപ്പൊയ്ക മാക്കല്‍ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി.

About The Author

Related posts