
തിരുവനന്തപുരം:കേരളത്തില്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ തമിഴ്നാടിന് എപ്പോള്‍ വേണമെങ്കിലും മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കാമെന്നതാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.രാത്രി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ പാടില്ലെന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കത്ത് എഴുതിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് സതീശന് പറഞ്ഞു.എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കി ജനതയെ കബളിപ്പിക്കുകയാണന്നും സതീശന് കുറ്റപ്പെടുത്തി. വകുപ്പ് മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിതീരുമാനങ്ങള് എടുക്കുന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ അറിയാത്ത രണ്ട് മന്ത്രിമാര്‍ എന്തിനാണ് സ്ഥാനത്ത് തുടരുന്നതെന്നും സതീശന് ചോദിച്ചു.