January 23, 2022 5:58 am

HTML img Tag Planetsoda
Breaking News

നിപ: മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് – Oneindia Malayalam

#taboola-mid-home-stream-1 .thumbBlock_holder { width: 150px!important; height: 84px!important; margin-right: 20px; } #taboola-mid-home-stream-2 .thumbBlock_holder { width: 150px!important; height: 84px!important; margin-right: 20px; }

Newest First Oldest First
12:18 PM, 7 Sep
അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി
12:18 PM, 7 Sep
നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി
12:18 PM, 7 Sep
നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും
9:26 AM, 7 Sep
നിരീക്ഷണത്തിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
9:25 AM, 7 Sep
ഇവർക്ക് രോഗം സ്ഥിരീകരിച്ചില്ലെന്നത് ഈ ഘട്ടത്തിൽ ഏറെ ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
9:25 AM, 7 Sep
കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണ് ഈ എട്ട് പേർ.
9:25 AM, 7 Sep
നിപ രോഗലക്ഷണങ്ങളുള്ളവരുടെ മൂന്ന് വീതം സാമ്പിളുകളായിരുന്നു ലാബിലേക്ക് അയച്ചത്.
9:25 AM, 7 Sep
പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്.
9:24 AM, 7 Sep
നിപ ബാധിച്ച് മരിച്ച 12 കാരന്റെ മാതാപിതാക്കളുടേതുൾപ്പെൾടെ 8 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്.
6:41 PM, 6 Sep
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ചികിൽസ ഡിസ്ചാര്‍ജ് മാർ​ഗനിർദേ‌ശങ്ങളും പുറത്തിറക്കി.
6:41 PM, 6 Sep
സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി
6:38 PM, 6 Sep
ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും കൗണ്ടറില്‍ നിന്ന് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. 8 വോളന്റിയര്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
6:38 PM, 6 Sep
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എന്‍ക്വയറി കൗണ്ടര്‍. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാവുന്നതാണ്.
6:38 PM, 6 Sep
കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.
2:53 PM, 6 Sep
ഇതോടെ സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പ്പെടുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
2:53 PM, 6 Sep
എട്ട് പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അവസാനമായി പുറത്തുവന്നത്. ഇവരുടെ സാമ്പിളുകള്‍ എല്ലാം തന്നെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
9:10 AM, 6 Sep
നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി.
9:09 AM, 6 Sep
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്.
9:06 AM, 6 Sep
ആവശ്യമെങ്കില്‍ കൂടുതല്‍ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര സംഘം
9:06 AM, 6 Sep
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.
9:06 AM, 6 Sep
നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം.
5:29 PM, 5 Sep
റമ്പൂട്ടാൻ പഴത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചു
5:28 PM, 5 Sep
കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു. അത് വവ്വാലുകൾ വന്നയിടമാണോ എന്നും പരിശോധിക്കുന്നു
5:28 PM, 5 Sep
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ചു
5:28 PM, 5 Sep
കേന്ദ്ര സംഘം മുന്നൂരിൽ സന്ദർശനം നടത്തി
5:11 PM, 5 Sep
ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
5:10 PM, 5 Sep
അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്.
5:10 PM, 5 Sep
പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു.
5:10 PM, 5 Sep
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന്‌ വൈകുന്നേരം മെഡിക്കൽ കോളേജിലെ പ്രത്യേക നിപ വാർഡിൽ പ്രവേശിപ്പിക്കും.
12:49 PM, 5 Sep
158 പേർ സമ്പർക്ക പട്ടികയിൽ. 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ. 2 പേർക്ക് രോഗലക്ഷണം. ഒരാൾ മെഡിക്കൽ കോളേജിലും മറ്റൊരാൾ സ്വകാര്യാശുപത്രിയിലും ചികിത്സയിൽ 16 കമ്മിറ്റികൾ രൂപികരിച്ചു.
READ MORE
9:04 AM, 5 Sep
നിപ സംശയിക്കുന്ന കുട്ടി മരിച്ചു
9:04 AM, 5 Sep
കുട്ടിയെ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ചയായിരുന്നു
9:04 AM, 5 Sep
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ രോഗം സ്ഥിരീകരിച്ചു. മൂന്ന് സാമ്പിളുകളും പോസിറ്റീവ്
9:04 AM, 5 Sep
മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് പൊലീസ് നിയന്ത്രണം. 3 കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം
9:05 AM, 5 Sep
മെഡിക്കൽ കോളേജിൽ പ്രത്യേക നിപ്പ വാർഡ് സജ്ജീകരിച്ചു മന്ത്രി ശശീന്ദ്രൻ
9:06 AM, 5 Sep
ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടർന്നു. പിന്നിട് കോഴിക്കോട് മിംസിൽ ഒന്നാം തീയതി എത്തിച്ചു.
9:13 AM, 5 Sep
ഇവിടെ എത്തുമ്പോൾ 104 ഡിഗ്രി പനി. പിന്നാലെ കുട്ടിക്ക് അപസ്മാരം, ഛർദ്ദി അനുഭവപ്പെട്ടു. അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെൻ്റിലേറ്ററിൽ. ഇതിനിടയിൽ സംശയം തോന്നിയ ഡോക്ടർ സാംബിൾ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
9:14 AM, 5 Sep
സംസ്ക്കാരം ഉൾപ്പെടെ ആലോചിക്കാൻ 9 മണിക്ക് ഗസ്റ്റ് ഹൗസിൽ യോഗം ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാൻ തയ്യാറാക്കും
9:14 AM, 5 Sep
17 പേർ നിരീക്ഷണത്തിൽ 5 പേർ അടുത്ത ബന്ധുക്കൾ
9:34 AM, 5 Sep
കുട്ടിയുടെ മൃതദേഹം കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തുള്ള കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ നടക്കും. ഇവിടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
9:34 AM, 5 Sep
ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
9:35 AM, 5 Sep
നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018ല്‍ നിപ ബാധിച്ചവരെയും ഇവിടെയായിരുന്നു സംസ്‌കരിച്ചത്.
9:35 AM, 5 Sep
നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
9:35 AM, 5 Sep
നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ അത് തുടര്‍ന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു.
11:21 AM, 5 Sep
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ.
12:36 PM, 5 Sep
നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണം
12:49 PM, 5 Sep
158 പേർ സമ്പർക്ക പട്ടികയിൽ. 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ. 2 പേർക്ക് രോഗലക്ഷണം. ഒരാൾ മെഡിക്കൽ കോളേജിലും മറ്റൊരാൾ സ്വകാര്യാശുപത്രിയിലും ചികിത്സയിൽ 16 കമ്മിറ്റികൾ രൂപികരിച്ചു.
5:10 PM, 5 Sep
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന്‌ വൈകുന്നേരം മെഡിക്കൽ കോളേജിലെ പ്രത്യേക നിപ വാർഡിൽ പ്രവേശിപ്പിക്കും.
5:10 PM, 5 Sep
പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു.
5:10 PM, 5 Sep
അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്.
5:11 PM, 5 Sep
ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
5:28 PM, 5 Sep
കേന്ദ്ര സംഘം മുന്നൂരിൽ സന്ദർശനം നടത്തി
5:28 PM, 5 Sep
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ചു
5:28 PM, 5 Sep
കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു. അത് വവ്വാലുകൾ വന്നയിടമാണോ എന്നും പരിശോധിക്കുന്നു
5:29 PM, 5 Sep
റമ്പൂട്ടാൻ പഴത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചു
9:06 AM, 6 Sep
നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം.
9:06 AM, 6 Sep
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.
9:06 AM, 6 Sep
ആവശ്യമെങ്കില്‍ കൂടുതല്‍ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര സംഘം
9:09 AM, 6 Sep
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്.
9:10 AM, 6 Sep
നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി.
READ MORE

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞായറാഴ്ച കോഴിക്കോട് മരിച്ച 12കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ സ്രവ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. എന്നാല്‍ കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങളുമായി പൊലീസ്. മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

source

About The Author

Related posts