
ന്യൂഡല്‍ഹി:ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ , ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയാണ് ഭരണത്തില്‍.
ഇക്കുറിയും പഞ്ചാബ് ഒഴികെ മറ്റ് ഇടങ്ങളില്‍ ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അതേസമയം യുപിയില്‍ ഉള്‍പ്പെടെ കനത്ത വെല്ലുവിളിയാകും പാര്‍ട്ടി നേരിടേണ്ടി വരികയെന്നാണ് റിപബ്ലിക്ക് ടിവി സര്‍വ്വേ പ്രവചിക്കുന്നത്.
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശില്‍ ഇക്കുറി കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2017 ല്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി ഭരണം പിടിച്ചത്. എന്നാല്‍ ഇക്കുറി സീറ്റുകളില്‍ വലിയ കുറവുണ്ടാകുമെന്നാണ് റിപബ്ലിക് ടിവിപിമാര്ക്ക് സര്‍വ്വേ പ്രവചിക്കുന്നത്. 252സീറ്റാണ് ബി ജെ പിക്ക് സാധ്യത കല്‍പ്പിക്കുന്നത്. സമാജ്വാദ് പാര്‍ട്ടി 11 മുതല്‍ 131 സീറ്റ് വരെ നേടി രണ്ടാമത് എത്തുമെന്ന് സര്‍വ്വേ പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ ബി എസ് പിക്ക് 816 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 7 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇക്കുറി 3 മുതല്‍ 9 സീറ്റുകള്‍ വരെയാണഅ പ്രവചനം. മറ്റ് പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകളും പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടിവിഗ്രൗണ്ട് സീറോ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലും ബി ജെ പി വിജയം പ്രവചിക്കുന്നുണ്ട്. എന്നാല്‍ 230235 സീറ്റുകള്‍ (39.32 ശതമാനം വോട്ടുകള്‍) മാത്രമാണ് പ്രവചനം. എസ് പിക്ക് സീറ്റുകളില്‍ മൂന്നിരട്ടി വര്‍ധനവും സര്‍വ്വേ പറയുന്നു. 160165 (36.2 ശതമാനം) വരെയാണ് സര്‍വ്വേ പ്രവചനം.
റിപ്പബ്ലിക് ടിവിപിമാര്ക് സര്‍വേ അനുസരിച്ച്, 37.8 ശതമാനം വോട്ടുകളോടെ 5056 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കോണ്‍ഗ്രസിന് 35.1 ശതമാനം വോട്ട് ലഭിക്കും. 42 48 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അകാലിദളിന് 1317 സീറ്റുകളും ബിജെപി സഖ്യത്തിന് 13 സീറ്റുകളും (5.7 ശതമാനം) ലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഇത്തവണയും നിരാശപ്പെടുമെന്നും സര്‍വ്വേ പറയുന്നു. സംസ്ഥാനത്ത് പതിവ് വെച്ച് ഇക്കുറി കോണ്‍ഗ്രസ് ആണ് ഭരണത്തിലേറേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് 25 മുതല്‍ 31 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചിക്കുന്നത്. 60 അംഗ സഭയില്‍ 36 മുകല്‍ 42 സീറ്റുകള്‍ വരെയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. 2017 ല്‍ ബി ജെ പിക്ക് 56 സീറ്റായിരുന്നു ലഭിച്ചത്. ഇത്തവണ ആം ആദ്മിക്ക് 2 സീറ്റുകള്‍ സര്‍വ്വേ പ്രവചിക്കുന്നുണ്ട്.
മണിപ്പൂരും ബി ജെ പി നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ ഫലം. ഇവിടെ 31 മുതല്‍ 37 വരെ സീറ്റുകളാണ് പാര്‍ട്ടിക്ക് സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിന് 13 മുത് 19 സീറ്റുകളും എന്‍ പി പിക്ക് 39 , എന്‍ പി എഫ് 15 എന്നിങ്ങനെയാണ് പ്രവചനം. അതേസമയം തീരദേശ സംസ്ഥാനമായ ഗോവയില്‍ തൂക്കുസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 1620 സീറ്റുകള്‍ വപെയും കോണ്‍ഗ്രസിന് 913 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്. കന്നി പോരാട്ടത്തിനിറങ്ങിയ തൃണമൂലിന് ഒന്ന് മുതല്‍ 5 സീറ്റുകള്‍ വരേയും ആം ആദ്മിക്ക് 48 സീറ്റുകള്‍ വരേയും പ്രവചിക്കുന്നുണ്ട്.