June 29, 2022 9:18 am

HTML img Tag Planetsoda

വിധിയില്‍ സന്തോഷമോ ദുഃഖമോ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍

വിധിയില്‍ സന്തോഷമോ ദുഃഖമോ ഇല്ലെന്ന്  ബാലചന്ദ്രകുമാര്‍

കൊച്ചി: ദിലീപിനും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമോ ദുഃഖമോ ഇല്ലെന്ന് കേസിലെ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതി പുറത്തുനില്‍ക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്. തന്റെ കാര്യത്തില്‍ ആശങ്കയില്ല. സാക്ഷിയെന്ന നിലയില്‍ എന്താണെന്ന് വേണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിക്കുമെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതി പ്രബലനായതിനാല്‍ പുറത്തുനില്‍ക്കുമ്പോള്‍ എങ്ങനെ അന്വേഷണം നടക്കും. അന്വേഷണ സംഘം നിരവധി തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
വിധിയില്‍ തനിക്ക് ദുഃഖവും സന്തോഷവുമില്ല. സന്തോഷിക്കേണ്ടത് ദിലീപാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

About The Author

Related posts