August 7, 2022 9:26 pm

HTML img Tag Planetsoda

എഎ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

എഎ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്,  കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹിം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ വര്‍ക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.
മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ അഖിലേന്ത്യ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

About The Author

Related posts