August 7, 2022 10:32 pm

HTML img Tag Planetsoda

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ലോ കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന, സെക്രട്ടറി ആഷിഖ്, ഭാരവാഹി നിതിന്‍ എന്നിവരെ മര്‍ദ്ദിച്ച കേസിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. വനിതയെ മര്‍ദ്ദിച്ച പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്യു പ്രവര്‍ത്തകരുടെ താമസ സ്ഥലത്ത് കടന്നുകയറിയും എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്ന് പരാതിയുണ്ട്. അതേസമയം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ പട്ടം ആദര്‍ശ് നഗറില്‍ താമസിക്കുന്ന കെഎസ്യു പ്രവര്‍ത്തകരുടെ താമസ സ്ഥലത്ത് എത്തിയാണ് ഒരുസംഘം ആക്രമം അഴിച്ചുവിട്ടത്. താമസ സ്ഥലത്തുണ്ടായിരുന്ന ലോ കോളജിലെ വിദ്യാര്‍ഥികളല്ലാത്തവരെയും സംഘം മര്‍ദ്ദിച്ചു. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കോളജിലെ സംഘര്‍ഷങ്ങളുടെ തുടക്കം. നേരത്തെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണിത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

About The Author

Related posts