
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടാറ്റൂ സ്ഥാപനങ്ങളിലും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തില്‍ നിന്നും 20ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന നടത്തിയിരുന്നു. നാല് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒമ്പത് റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും എക്സൈസ് അറിയിച്ചു.