
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു രാജിക്കത്ത് കൈമാറി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഇന്നലെ സിദ്ദുവിനോടും തെരഞ്ഞെടുപ്പ് തോല്‍വിയുണ്ടായ മറ്റ് നാല് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരോടും രാജി ആവശ്യപ്പെട്ടിരുന്നു. എട്ടു മാസം മുന്‍പാണ് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസിന്റെ മേധാവിയായി നവജ്യോത് സിംഗ് സിദ്ദു ചുമതലയേറ്റത്.
സോണിയയുടെ പ്രഖ്യാപനം ഉണ്ടായതിനു തൊട്ടു പിന്നാലെ ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും ഗോവ പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തക സമിതി യോഗത്തിനു പിന്നാലെയാണ് തീരുമാനം..
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മേധാവി അജയ് കുമാര്‍ ലല്ലു, മണിപ്പുര്‍ പിസിസി നേതാവ് ലോകന്‍ സിംഗ് എന്നിവരും രാജി വയ്ക്കുമെന്നാണു വിവരം.