മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും ബിജെപിയുടെ പരാതി

oc
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും പരാതി നല്‍കി. സൊമാലിയന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടി വളച്ചൊടിച്ചു എന്ന് ആരോപിച്ചാണ് പരാതി. ഉമ്മന്‍ ചാണ്ടിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ സൊമാലിയന്‍ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ച് സംസാരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണവും പേരാവൂരില്‍ ആദിവാസി കുട്ടികള്‍ അവശിഷ്ടത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ സൊമാലിയന്‍ താരതമ്യം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *