]¨¡dn DXv¸mZ\ hÀ[\hn\v DuÀÖnX ]¨¡dn hnIk\ ]²Xn; kwØm\w hnjhnapà ]¨¡dntaJebm¡pw: hn.Fkv.kp\nÂIpamÀ

VS-Sunil-Kumar
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്സിന്റെ ആനയറയിലെ പ്രധാന സംഭരണ ശാലയില്‍ വിഷലിപ്തമായ തമിഴ്നാട്‌ പച്ചക്കറികള്‍ എത്തിക്കുന്ന തിരുവനന്തപുരത്തെ പച്ചക്കറിമാഫിയയുടെ വേരുകള്‍ ഒരൊറ്റ മിന്നല്‍ സന്ദര്‍ശനം വഴിയാണ് കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ തകര്‍ത്തെറിഞ്ഞത്.

ഹോര്‍ട്ടി കോര്‍പ്സിനെ വിശ്വസിച്ച് ഹോര്‍ട്ടി കോര്‍പസ് ഔട്ട്‌ലെറ്റുകളില്‍ പോയി നാടന്‍ പച്ചക്കറി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തിരുന്നത് തമിഴ്നാട് പച്ചക്കറി ആയിരുന്നു എന്ന തിരിച്ചറിവില്‍ അമ്പരന്നിരിക്കുകയാണ് തിരുവനന്തപുരം ജനതയും. റെയ്ഡിനു ശേഷവും വിഷലിപ്തമായ പച്ചക്കറിക്കെതിരെയുള്ള തന്റെ യുദ്ധം തുടരാന്‍ തന്നെയാണ് മന്ത്രിയുടെ തീരുമാനം.

ആനയറയിലെ തന്റെ റെയിഡിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയും, അഭിനന്ദനവും ഈ കാര്യത്തില്‍ ഒരു പ്രധാന ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു. വിഷലിപ്തമായ അന്യസംസ്ഥാന പച്ചക്കറികള്‍ക്കെതിരെ പ്രായോഗിക സമീപനം സ്വീകരിച്ച് മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം എന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രഭാതവാര്‍ത്തയോട് പറഞ്ഞു.

തമിഴ്നാട് പച്ചക്കറികള്‍ക്കെതിരെയല്ല നമ്മള്‍ നീങ്ങേണ്ടത്. കേരളത്തില്‍ പച്ചക്കറി ആവശ്യമുള്ളത്കൊണ്ടാണ് തമിഴ്നാട് പച്ചക്കറികള്‍ക്ക് ഇവിടെ മാര്‍ക്കറ്റുള്ളത്. പച്ചക്കറികളുടെ കാര്യത്തില്‍ നമ്മള്‍ സ്വയംപര്യാപ്തമാകണം. ഇവിടെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ക്ക് കൃഷി മന്ത്രാലയം തുടക്കമിട്ടുകഴിഞ്ഞു.

തമിഴ്നാട് പച്ചക്കറികള്‍ പരിശോധിക്കാനുള്ള സംവിധാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ലക്‌ഷ്യമാക്കുന്നത് കേരളത്തിലെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ്. ക്ലസ്റ്ററുകള്‍ വര്‍ധിപ്പിച്ച് ഊര്‍ജ്ജിത പച്ചക്കറി വികസന പദ്ധതി കൃഷിവകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കൃഷിഭവന്‍ വഴി തരിശായിക്കിടക്കുന്ന എല്ലാ ഭൂമിയിലും, അതുപോലുള്ള ഇടങ്ങളിലും പച്ചക്കറികൃഷി ആരംഭിക്കും. മട്ടുപ്പാവ് കൃഷിയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും.

മാര്‍ക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തും. പച്ചക്കറി ഉത്‌പ്പാദകര്‍ക്ക് ന്യായമായ വില കിട്ടുന്ന ഒരു സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഉത്പാദനം കൂടുകയും ന്യായവില കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ പിന്‍വാങ്ങും. ഇതൊഴിവാക്കാനാണ് വിപണിയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടാന്‍ തീരുമാനിച്ചത്.

എല്‍എസ്ജിഡിയും, തദ്ദേശസ്വയം ഭരണ വകുപ്പും, സഹകരണ വകുപ്പും ഉള്‍ക്കൊള്ളുന്ന ഒരു മീറ്റിംഗ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 19– ന് വിളിച്ച് കൂട്ടുന്നുണ്ട്. എല്ലാ പഞ്ചായത്തുകള്‍ക്കും അവരുടെ തനതായ രീതിയില്‍ ഉള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഒരു മോഡല്‍ പ്രൊജക്റ്റ്‌ നല്‍കും. പച്ചക്കറികള്‍ സംഭരിക്കാനും വില്‍പ്പന നടത്താനും ഉള്ള ഒരു സിസ്റ്റം ഇവിടെ ആവിഷ്ക്കരിക്കും. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദ് ചെയ്തതായും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *